Trending

1 / 3
2 / 3
3 / 3

കൊടുവള്ളി ഉപജില്ലാ കലോത്സവം: ലോഗോ പ്രകാശനം ചെയ്തു

 


കൊടുവള്ളി ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. നവംബർ 1, 4, 5, 6 തീയതികളിൽ നടക്കുന്ന കലോത്സവത്തിന്റെ ലോഗോ, നഗരസഭാ ചെയർമാൻ വെള്ളം അബ്ദു ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സി.പി. അബ്ദുൾ വാരിനും ജനറൽ കൺവീനർ പി.കെ. രഞ്ജിത്ത് എന്നിവർക്ക് നൽകിയാണ് പ്രകാശനം ചെയ്തത്.

📅 വേദികളും മത്സര തീയതികളും

നവംബർ ഒന്നിന് സ്റ്റേജ് ഇതര മത്സരങ്ങൾ മാനായിപ്പറമ്പ് എ.യു.പി. സ്കൂളിലും, നവംബർ നാല്, അഞ്ച്, ആറ് തീയതികളിൽ സ്റ്റേജ് മത്സരങ്ങൾ കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ, എം.എൽ.പി. സ്കൂൾ പാറുവത്തക്കാവ്, ജി.എച്ച്.എൽ.പി. സ്കൂൾ കൊടുവള്ളി എന്നിവിടങ്ങളിലുമായാണ് നടക്കുന്നത്.

ചടങ്ങ്, പ്രോഗ്രാം കമ്മിറ്റി വൈസ് ചെയർപേഴ്സൺ എൻ.കെ. അനിൽകുമാർ അധ്യക്ഷത വഹിച്ചു.

Previous Post Next Post
Koduvally School Kalolsavam
Koduvally School Kalolsavam
Koduvally School Kalolsavam