കൊടുവള്ളി ഉപജില്ലാ സ്കൂൾ കലോത്സവം 2025-നെ വരവേൽക്കാൻ നഗരം ഒരുങ്ങി. കലാമേളയുടെ വരവറിയിച്ചുകൊണ്ട് ആകർഷകമായ സ്വാഗത കമാനം ഉയർന്നു കഴിഞ്ഞു.
നവംബർ 1, 4, 5, 6 തീയതികളിൽ നടക്കുന്ന ഈ കലാവിരുന്നിനായി കൊടുവള്ളിയും പരിസരപ്രദേശങ്ങളും ആകാംഷയോടെ കാത്തിരിക്കുകയാണ്. സ്വാഗത കമാനം സ്ഥാപിച്ചതോടെ കലോത്സവത്തിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലെത്തി
ഈ കമാനം കലോത്സവത്തിന്റെ പ്രൌഢി വിളിച്ചോതുന്നതിനോടൊപ്പം, വഴിയിലൂടെ കടന്നുപോകുന്നവർക്ക് കലാമേളയെക്കുറിച്ചുള്ള വിവരങ്ങൾ നൽകുകയും ചെയ്യുന്നു.
വിവിധ സ്കൂളുകളിൽ നിന്നുള്ള പ്രതിഭകൾ മാറ്റുരയ്ക്കുന്ന ഈ മഹത്തായ കലാമേളയെ വിജയകരമാക്കാൻ എല്ലാവരുടെയും സഹകരണവും സാന്നിധ്യവും സംഘാടകർ അഭ്യർത്ഥിക്കുന്നു.

