കൊടുവള്ളി ഉപജില്ലയിലെ വിദ്യാർത്ഥികളുടെ കലാപ്രതിഭകളെ ആഘോഷിക്കുന്ന സബ്ജില്ലാ കലോത്സവം 2024-25 അരങ്ങേറുകയാണ്.
കലോത്സവവുമായി ബന്ധപ്പെട്ട വിവരണങ്ങൾ ഉൾപ്പെടുത്തി മീഡിയ ആൻഡ് പബ്ലിസിറ്റി കമ്മിറ്റി തയ്യാറാക്കുന്ന കലോത്സവ വെബ്‌സൈറ്റ് ഒക്ടോബർ 18, 2024 വൈകീട്ട് 2 മണിക്ക് കൊടുവള്ളി എ.ഇ.ഒ ശ്രീ. സി.പി. അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്യും.
ഒക്ടോബർ 28, 29, 30 തീയതികളിൽ ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്‌കൂൾ, മടവൂരിൽ വച്ച് നടക്കുന്ന ഈ കലോത്സവം വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് അവരുടെ കലാപ്രകടനങ്ങൾ അവതരിപ്പിക്കാനുള്ള ഒരു വേദിയാണ്.
കലോത്സവവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും www.ksk2024.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാകും.
